ന്യൂഡൽഹി: സർവ്വകലാശാലകളിലെ വി സി നിയമന വിഷയത്തിൽ തന്റെ നിലപാടിൽ ഉറച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.ഇക്കാര്യത്തിൽ നിസാര തർക്കങ്ങൾക്ക് കളയാൻ സമയമില്ലെന്നും ഒരു വിവാദത്തിനുമല്ല ഭരണഘടന നടപ്പിലാക്കാൻ മാത്രമാണ് താൻ ശ്രമിക്കുന്നതെന്നും ഗവർണ്ണർ പറഞ്ഞു.

താൻ പറയുന്നത് മുഴുവൻ ശരിയാണെന്ന് വാദിക്കില്ല എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. പക്ഷേ സുപ്രീം കോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഗവർണ്ണർ ഡൽഹിയിൽ വ്യക്തമാക്കി.

നേരത്തെ തന്നെ ഉന്നയിച്ചിട്ടുള്ള മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനത്തെക്കുറിച്ചുള്ള വിമർശനവും ഗവർണ്ണർ ആവർത്തിച്ചു.കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്.അപ്പോഴാണ് ഒരു മന്ത്രിക്ക് 25 പേഴ്‌സണൽ സ്റ്റാഫ്.

ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്.നിയമം നടപ്പിലാക്കിയാൽ മാത്രമേ നിയമത്തിന്റെ സംരക്ഷണവും ലഭിക്കുകയുള്ളൂവെന്നും ഗവർണ്ണർ കൂട്ടിച്ചേർത്തു.