- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ പോകുന്നു... എന്റെ കളർ പെൻസിലുകൾ എട്ട് എയിൽ പഠിക്കുന്ന സുഹൃത്തിന് നൽകണം'; കാട്ടാക്കടയിൽ കത്തെഴുതി വച്ച് എട്ടാം ക്ലാസുകാരൻ വീട്ടിൽ നിന്നിറങ്ങി പോയി; ഗോവിന്ദനെ കണ്ടെത്താൻ വ്യാപക അന്വേഷണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയിൽ കത്തെഴുതി വച്ച് വിദ്യാർത്ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെ(13)യാണ് കാണാതായത്. കള്ളിക്കാട് ചിന്താലയ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഗോവിന്ദൻ.
'ഞാൻ പോകുന്നു, എന്റെ കളർ പെൻസിലുകൾ എട്ട് എയിൽ പഠിക്കുന്ന സുഹൃത്തിന് നൽകണം'- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ ആയിരുന്നു ഗോവിന്ദനെ കാണാതായത്. കുടചൂടി കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പാന്റ്‌സും ഷർട്ടുമായിരുന്നു വേഷം.
Next Story



