തിരുവനന്തപുരം: ശ്രീ ഗോകുലം മെഡിക്കൽ കോളജിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയവർക്ക് ബിരുദദാനം നൽകി. ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ശ്രീ ഗോകുലം ഗ്രൂപ്പ് ഹെൽത്ത് ആൻഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു.

കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ മോഹൻ കുന്നിമ്മൽ മുഖ്യ അതിഥിയായിരുന്നു. ശ്രീ ഗോകുലം ഗ്രൂപ്പ് ഹെൽത്ത് ആൻഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ കെ കെ മനോജൻ മുഖ്യപ്രഭാഷണം നടത്തി. ഡോ കൃഷ്ണകുമാർ, ശ്രീ ഗോകുലം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ നന്ദിനി,ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ പി ചന്ദ്രമോഹൻ, ഡോ ലളിത കൈലാസ്, ഡോ ഹരികുമരൻ നായർ, ഡോ കൃഷ്ണ, ഡോ രാജൻ എന്നിവർ പ്രസംഗിച്ചു.