- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രോ വാസുവിനെതിരായ കേസ്: വിധി നാളെ, സാക്ഷികളെയും തെളിവുകളും ഹാജരാക്കാനില്ലെന്ന് ഗ്രോ വാസു
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെതിരായ കേസിൽ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും. കേസിൽ വിസ്താരം പൂർത്തിയായി. കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാനില്ലെന്ന് ഗ്രോ വാസു കോടതിയിൽ അറിയിച്ചു.
വഴി തടസ്സപ്പെടുത്തിയതിനാണ് തന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ താൻ വഴി തടസ്സപ്പെടുത്തിയിട്ടില്ല. ഗൂഢാലോചനയും നടത്തിയിട്ടില്ല. പൊലീസ് കള്ളക്കേസ് എടുക്കുകയാണ് ചെയ്ത്. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. അത് മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിലാണ്. വഴി തടസ്സപ്പെടുത്തിയെന്ന് ആരും പരാതി പറഞ്ഞിട്ടുമില്ലെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.
നിലമ്പൂരിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്ല, പതിയിലുടെയാണ് കൊലപ്പെടുത്തിയതെന്നും ഏറ്റുമുട്ടലിൽ പങ്കെടുത്തുവെന്ന് പറയുന്ന പൊലീസുകാർ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഗ്രോ വാസു കോടതിയിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കവേ ഇന്നും ഗ്രോ വാസു മുദ്രാവാക്യം വിളിച്ചു.
നിലമ്പൂരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിൽ പ്രതിഷേധിച്ചതിന്റെ പേരിലാണ് ഗ്രോ വാസുവിനെതിരെ കേസെടുത്തത്. അറസ്റ്റിലായ ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴ അടക്കാനോ തയ്യാറാകാത്തതിനെ തുടർന്ന് ഒന്നര മാസമായി ജയിലിലാണ്.




