- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനിൽ തോക്കിൽനിന്നും വെടിപൊട്ടി; അന്വേഷണം തുടങ്ങി
ചേർപ്പ്: ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറുടെ തോക്കിൽനിന്നും വെടിപൊട്ടി. സംഭവത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച രാവിലെ പരേഡ് പരിശീലനത്തിന്റെ ഇടയിൽ സ്റ്റേഷനകത്താണ് അപകടം. അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് പറയുന്നത്. റൈഫിൾ താഴേക്ക് പിടിച്ച സമയത്ത് അബദ്ധത്തിൽ വിരൽ ട്രിഗറിൽ അമർന്നതാണത്രെ.
വെടിയേറ്റ് തറയിലെ ടൈൽ തകർന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി.
Next Story




