- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്; രണ്ടു കിലോ 505 ഗ്രാം സ്വര്‍ണവും കാണിക്കയായി ലഭിച്ചു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാര വരവ്. മെയ് 17 വൈകീട്ട് വരെയുള്ള ഈ മാസത്തെ കണക്കാണിത്. 6,98,32,451 രൂപയ്ക്ക് പുറമേ രണ്ടു കിലോ 505.200 ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു.
വെള്ളിയായി ലഭിച്ചത് 15കിലോഗ്രാം 245 ഗ്രാമാണ്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 49ഉം നിരോധിച്ച ആയിരം രൂപയുടെ 36ഉം അഞ്ഞൂറിന്റെ 93 കറന്‍സിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.
കിഴക്കേ നട എസ്ബിഐ ഇ- ഭണ്ഡാരം വഴി 301788രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 15014രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ- ഭണ്ഡാരം വഴി 72587രൂപയും ഐസിഐസിഐ ഇ- ഭണ്ഡാരം വഴി 16, 203 രൂപയും ലഭിച്ചതായും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
Next Story