തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാന പാലനത്തിനുള്ള എഡിജിപിയുടെ അധിക ചുമതലയും ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി: എം.ആർ. അജിത് കുമാർ സിംഗപ്പുർ സന്ദർശനത്തിൽ ആയതു കൊണ്ടാണ് ഇത്. സർക്കാർ അനുമതിയോടെയാണ് അജിത് കുമാറിന്റെ സ്വകാര്യ ആവശ്യത്തിനുള്ള വിദേശയാത്ര. ഈ മാസം 25 വരെയാണു യാത്രയ്ക്ക് അനുമതി.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ഈയിടെ സിംഗപ്പുർ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനും സിംഗപ്പുരിലേക്ക് പോകുന്നത്. ഈ മാസം നാലിനു നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പിക്കു 10 ദിവസത്തെ അവധി അനുവദിച്ചത്.