- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചപ്പാത്തിയുണ്ടാക്കുന്നതിനിടെ അപകടം; യന്ത്രത്തിൽ കൈ കുടുങ്ങി; വേദന കൊണ്ട് പുളഞ്ഞു; പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്ത് പാഞ്ഞെത്തി; 57-കാരിക്ക് ഇത് അത്ഭുത രക്ഷപ്പെടൽ
അമ്പലപ്പുഴ: ചപ്പാത്തി ഉണ്ടാക്കുന്നതിനിടെ സ്ത്രീയുടെ കൈ മെഷീനിൽ കുടുങ്ങി. ഒടുവിൽ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ചപ്പാത്തി നിർമ്മാണത്തിനിടെ പുന്നപ്ര ചന്ദ്ര ഭവനം സതിയമ്മയുടെ (57) വലതു കൈ കുടുങ്ങി സാരമായി പരിക്കേൽക്കുകയായിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പി വളപ്പിൽ അജ്മൽ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ ഫുഡ് പ്രോഡക്ട്സ് എന്ന ചപ്പാത്തി നിർമ്മാണ കമ്പനിയിലാണ് സംഭവം നടന്നത്.
തകഴിയിൽ നിന്നും ആലപ്പുഴയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ അരമണിക്കൂർ കൊണ്ട് ഹൈഡ്രോളിക് കട്ടിങ് മെഷീൻ ഉപയോഗിച്ച് യന്ത്രം അകത്തിയും മുറിച്ചു നീക്കിയും കൈപുറത്തെടുത്തു. സതിയമ്മയെ അമ്പലപ്പുഴ പോലീസിന്‍റെ സഹായത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
Next Story