- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്രാടപ്പാച്ചിൽ പൊടി പൊടിച്ച് നാടും നഗരവും; പൊന്നിൻ ചിങ്ങത്തിലെ തിരുവോണത്തെ വരവേറ്റ് മലയാളികൾ: പ്രിയ വായനക്കാർക്ക് മറുനാടൻ മലയാളിയുടെ ഓണാശംസകൾ
തിരുവനന്തപുരം: നാടും നഗരവും ഓണാഘോഷ ലഹരിയിൽ. ഉത്രാടപ്പാച്ചിൽ ഗംഭീരമാക്കി തിരുവോണ ആഘോഷ ലഹരിയിൽ മതിമറക്കാൻ എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി ഓരോ മലയാളി കുടുംബങ്ങലും. നാട്ടിലെങ്ങും സമ്പൽസമൃദ്ധി ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെയാണ് മവേലി തമ്പുരാനെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുത്തിരിക്കുന്നത്. ആഘോഷലഹരിയിൽ നാടമരാൻ ഇനി അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകൾ മാത്രമാണ്.
ഓണസദ്യ ഒരുക്കാൻ വേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളിൽ ഓണക്കോപ്പുകൾ ഒരുക്കുകൂട്ടാനുള്ള തിരക്കിലമർന്നിരുന്നു. ഓണത്തോടനുബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പേ അനുഭവപ്പെട്ട തിരക്ക് ഇന്നും വ്യാപാര കേന്ദ്രങ്ങളിൽ തുടർന്നു. സംസ്ഥാന തല ഓണം വാരാഘോഷം നടക്കുന്ന തിരുവനന്തപുരം നഗരത്തിലും അത്യഭൂർവ്വ തിരക്കാണ് വ്യാപാര കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.
കനകക്കുന്നിലും പരിസരത്തും ഓണാഘോഷവും വൈദ്യുതാലങ്കാരവും കാണാൻ എത്തിയവർ വീഥികൾ കൈയടക്കി. റോഡുകളിലെല്ലാം അസാധാരണമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നഗരത്തിലോടിയ എല്ലാ ബസുകളിലും നല്ല തിരക്കായിരുന്നു.



