- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ വീടിന് മുന്നിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി; സംഭവം വിവാഹബന്ധമൊഴിയാൻ കേസ് നടക്കുന്നതിനിടെ; ആത്മഹത്യ ചെയ്തത് പൊട്ടന്മുഴിയിലെ ഹാഷിം
പത്തനംതിട്ട: യുവാവ് ഭാര്യ വീടിന് മുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. ചങ്ങനാശേരി തൃക്കൊടിത്താനം പൊട്ടന്മൂഴി പുത്തൻ പുരയിൽ വീട്ടിൽ ഹാഷി(39) ആണ്് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെയാണ് സംഭവം.
ഭാര്യ സിനി താമസിക്കുന്ന പഞ്ഞനംതിട്ട വലഞ്ചുഴി മുസ്ലിം പള്ളിക്ക് സമീപം കോയിക്കൽ മേലേതിൽ വീടിന്റെ മൂന്നിൽ വച്ചാണ് ഹാഷിം പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. സിനിയെ ഹാഷിം നിരന്തരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് പറയുന്നു. പീഡനം സഹിക്കാൻ കഴിയാതെ സിനി സ്വന്തം വീട്ടിലേക്ക് പോന്നു. വിവാഹബന്ധം വേർപെടുത്തുന്നതിന് ഇരുവരും തമ്മിൽ കുടുംബ േകാടതിയിൽ കേസ് നിലവിലുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story