മലപ്പുറം: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി ഫസലു നഹീം(39)മാണ് 26,95000 രൂപയുമായി കസ്റ്റഡിയിലായത് . ഇയാൾ ഓടിച്ച കെ എൽ 10 ബിജെ0146 സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു പണം.

ജില്ലാ പൊലീസ് മേധാവി എസ് ശശിധരൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണത്തിനായിട്ടായിരുന്നു പണം കൊണ്ടുവന്നിരുന്നത്.