കുവൈറ്റ്: കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് മരിച്ചത്. വഫ്രയിൽ നടന്ന പിക്നിക്കിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈറ്റിലെ ഹെയ്‌സ്‌കോ കമ്പനിയിലെ ജീവനക്കാരനായിരുന്നു അജിത് കുമാർ. പ്രവാസി സമൂഹത്തിൽ സാരഥി കുവൈത്തിന്റെ സജീവ പ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

ഭാര്യ ബിജി അജിതും രണ്ട് മക്കളുമുണ്ട്. കുവൈത്തിലെ മലയാളി പ്രവാസി സമൂഹത്തിന് വലിയ നഷ്ടമാണ് അജിത് കുമാറിന്റെ വിയോഗം.