- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് ചൂട് കനക്കുന്നു; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണതോത് അപകടകരമായ നിലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാല്‍ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും എത്താം. സാധാരണത്തേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് അധികം ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ വികിരണതോതും അപകടകരമായ നിലയിലാണ്. കൊല്ലത്ത് റെഡ് ലെവല്‍ ആണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് ലെവല്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, വയനാട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ ലെവല്‍ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പകല്‍സമയം ഏറെ നേരം നേരിട്ട് സൂര്യപ്രകാശം ഏറ്റുപിടിക്കുന്നത് ഒഴിവാക്കണം. സൂര്യാഘാതവും സൂര്യതാപവും തടയാന്‍ കൃത്യമായ പ്രതിരോധം വേണം. തണുത്ത വെള്ളം കുടിക്കുകയും, നേരിയ വസ്ത്രധാരണമുള്ളതായിരിക്കണം. പ്രധാനമായും കുട്ടികളും വയോധികരും പ്രധാനം നല്‍കേണ്ട ആരോഗ്യപരമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും താപനില ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് അവഗണിക്കാതെ പൊതുജനങ്ങള്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.