- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്; 38.1 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; കൂടുതൽ വെള്ളം കുടിക്കാനും നിർദ്ദേശം; ജാഗ്രത മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലാവസ്ഥയിൽ മാറ്റം. കുറച്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിൽ ആണ്. 38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്നത്തെ താപനില.
ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്. പാലക്കാട് 37.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപെടുത്തിയത്. ജില്ലയിലെ ഏപ്രിൽ മാസത്തിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ വർഷം ഇതേ ദിവസം പാലക്കാട് രേഖപെടുത്തിയത് 40.5 ഡിഗ്രി സെൽഷ്യസായിരുന്നു. കണ്ണൂരിൽ 38.3 ഡിഗ്രി സെൽഷ്യസും. വെയിൽ കൂടുതലുള്ള സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും.
കൂടുതൽ വെള്ളം കുടിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകുന്നു. അതേസമയം, വേനൽ മഴയിൽ കാര്യമായ വർധനവുമുണ്ടായി. ഇനിയുള്ള ദിവസങ്ങളിലും സംസ്ഥാനത്തു ഇടവിട്ടുള്ള ഒറ്റപെട്ട വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.