- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടര്‍ ഇന്ന് തുറക്കും
തിരുവനന്തപുരം: ചിങ്ങം ഒന്ന് ഇങ്ങ് എത്തിയിട്ടും മഴയ്ക്ക് മാത്രം ശമനമില്ല. സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂരും കാസര്‍കോടും ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം.
കനത്ത മഴയെ തുടര്‍ന്ന് വയനാട് ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 774 മീറ്റര്‍ വരെ എത്തിയതിനാല്‍ ഇന്ന് രാവിലെ 8 മണിക്കു സ്പില്‍വേ ഷട്ടര്‍ തുറക്കും. 10 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ക്യുബിക് മീറ്റര്‍ വെള്ളം ഘട്ടംഘട്ടമായി ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കരമാന്‍തോട്, പനമരം പുഴ എന്നിവയുടെ തീരപ്രദേശങ്ങളിലുള്‍പ്പെടെ താഴ്ന്ന ഭാഗങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.