- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മഴ കനക്കും; നാളെ അഞ്ച് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് അഞ്ചു ദിവസം മഴ ശക്തമാകും. മഴ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
18062023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
19-06-2023: ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-06-2023: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
21-06-2023: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറൻ രാജസ്ഥാനു മുകളിൽ അതിതീവ്ര ന്യുനമർദമായി ശക്തി കുറഞ്ഞുവെന്നും വകുപ്പ് അറിയിച്ചു. കിഴക്ക് - വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യുനമർദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് വരുന്ന 6 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും.
രാജസ്ഥാനിൽ വിവിധയിടങ്ങളിൽ നിലവിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 65 കിമീ വരെ വേ?ഗതയിൽ കാററടിക്കുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ രാജസ്ഥാനിൽ അതിശക്തമായ മഴയ്ക്കും, ?ഗുജറാത്തിലും കച്ചിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റ് നാശം വിതച്ച ?ഗുജറാത്തിലെ സ്ഥലങ്ങൾ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിക്കും.
മറുനാടന് ഡെസ്ക്