തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചു. ചൊവ്വാഴ്ചയോടെ ഇത് തീവ്രന്യൂനമര്‍ദമായി മാറുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത രണ്ടുദിവസം ഇത് വടക്കുപടിഞ്ഞാറ് സഞ്ചരിച്ച് തമിഴ്നാട്-ശ്രീലങ്ക തീരത്ത് എത്തുമെന്നാണ് പ്രവചനം.

28-വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകള്‍ക്ക് മഞ്ഞ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച എട്ട് ജില്ലകള്‍ക്കാണ് മഞ്ഞ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണിത്.

ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്കാണ് മഞ്ഞ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് വ്യാഴാഴ്ചയും മഞ്ഞ മുന്നറിയിപ്പാണ്.