- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമായി; തിരുവനന്തപുരത്ത് ശക്തമായ മഴ; അരുവിക്കര ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമായി; തിരുവനന്തപുരത്ത് ശക്തമായ മഴ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് തുലാവര്‍ഷ മഴ വീണ്ടും സജീവമായി. തിരുവനന്തപുരം മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ബുധനാഴ്ച/ വ്യാഴാഴ്ചയോടു കൂടി വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
തുടക്കത്തില്‍ പൊതുവെ എല്ലാ ജില്ലകളിലും മലയോര മേഖലയില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. മധ്യ, തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴയുടെ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തിരുവനന്തപുരത്ത് മലയോര മേഖലയിലെ ശക്തമായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടിയതിനാല്‍ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് വൈകുന്നേരം ഉയര്‍ത്തും. പേപ്പാറ ഡാമിന്റെ 1 മുതല്‍ 4 വരെയുള്ള ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം (ആകെ 40 സെന്റീമീറ്റര്‍) വൈകുന്നേരം അഞ്ചുമണിക്കും അരുവിക്കര ഡാമിന്റെ 1 മുതല്‍ 5 വരെയുള്ള ഷട്ടറുകള്‍ 15 സെന്റീമീറ്റര്‍ വീതം ( മുമ്പ് തുറന്ന 25 സെന്റീമീറ്റര്‍ ഉള്‍പ്പെടെ ആകെ 100 സെന്റീമീറ്റര്‍) വൈകീട്ട് 4 മണിക്കും തുറക്കും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.




