- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി റോഡിന് കുറുകെ ചാടി; വെളിച്ചം കണ്ടതോടെ ഒറ്റയോട്ടം; തിരുവല്ല നഗരത്തിൽ പരിഭ്രാന്തി പരത്തി മുള്ളൻ പന്നി; ഒടുവിൽ സംഭവിച്ചത്
തിരുവല്ല: നഗരത്തിൽ ഭീതി പരത്തി മുള്ളൻപന്നി ഇറങ്ങി. റെയിൽവേ സ്റ്റേഷന് സമീപം വൈ.എം.സി.എ. - തീപ്പിനി റോഡിൽ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ഈ ഭാഗത്ത് മുള്ളൻപന്നിയെ കണ്ടത് ഇത് ആദ്യമാണെന്ന് അധികൃതർ അറിയിച്ചു.
തീപ്പിനി സ്വദേശിയായ ബിബിൻ ചാക്കോ കാറിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് മുള്ളൻപന്നി റോഡിന് കുറുകെ ചാടിയത്. ഉടൻ തന്നെ അദ്ദേഹം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി.
കാറിന്റെ വെളിച്ചം കണ്ടതോടെ മുള്ളൻപന്നി സിഎസ്ഐ പള്ളിക്ക് സമീപത്തുള്ള കാട് നിറഞ്ഞ പുരയിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. തിരുവല്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളെ സാധാരണയായി കാണാറുണ്ടെങ്കിലും മുള്ളൻപന്നി എത്തുന്നത് ആദ്യമായാണെന്ന് വാർഡ് കൗൺസിലർ മാത്യൂസ് ചാലക്കുഴി പറഞ്ഞു
Next Story