- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ഹെലികോപ്ടർ അപകടം; നാവിക സേനയുടെ ഹെലികോപ്ടർ തകർന്നു വീണത് പരിശീലന പറക്കലിനിടെ; ഒരു നാവികൻ മരിച്ചു, ഒരാൾക്ക് പരിക്ക്; അപകടത്തിൽ പെട്ടത് നാവികസേനയുടെ ചേതക് ഹെലികോപ്ടർ
കൊച്ചി: നാവികസേനാ ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് ഒരു നാവിക ഉദ്യോഗസ്ഥൻ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിൽ പരിശീലന പറക്കലിനിടെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന നേവൽ എയർ സ്റ്റേഷനായ ഐ എൻ എസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്.
നാവികസേനയുടെ ഏറ്റവും പഴക്കമുള്ള ചേതക് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഉണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് ഉദ്യോഗസ്ഥരെ പരിക്കുകളോടെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കൊച്ചി ഹാർബർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. ഇതിനെക്കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അൽപ്പസമയത്തിനകം പ്രതികരണമുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.




