- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെപ്റ്റംബർ 25-നകം തുക നൽകിയില്ലെങ്കിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും സപ്‌ളൈകോ എം.ഡി. ഡോ. ശ്രീറാം വെങ്കിട്ടരാമനും നേരിട്ട് ഹാജരാകണം; സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നൽകാത്തതിൽ ഹൈക്കോടതിക്ക് അതൃപ്തി. വില ഒരാഴ്ചയ്ക്കകം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്‌ളൈകോയും പാലിക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 25-നകം തുക നൽകിയില്ലെങ്കിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും സപ്‌ളൈകോ എം.ഡി. ഡോ. ശ്രീറാം വെങ്കിട്ടരാമനും നേരിട്ട് ഹാജരാകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.
ഒരാഴ്ചയ്ക്കകം പണം നൽകണമെന്ന ഓഗസ്റ്റ് 24-ലെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് പാലക്കാട് കൊല്ലങ്കോട് സ്വദേശി പി.എ. സദാശിവൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.
അതേസമയം തുകനൽകണമെന്ന ഉത്തരവ് സർക്കാരും സപ്‌ളൈകോയും പാലിക്കാത്തതിൽ ജസ്റ്റിസ് രാജാ വിജയരാഘവനും അതൃപ്തിരേഖപ്പെടുത്തി. പണം നൽകണമെന്ന ഉത്തരവിൽ വീഴ്ചവരുത്തിയത് അനുവദിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.



