- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി; തുക രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി; തുക രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് വരെയുള്ള തുക രണ്ടാഴ്ചയ്ക്കകം പൂര്‍ണമായും വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. അല്ലാത്തപക്ഷം ഹര്‍ജി വീണ്ടും പരിഗണിക്കുന്ന 14ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാന് നിര്‍ദേശം നല്കി.
പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിഎസ്ടിഎ ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണ് നിര്‍ദേശം. ഓഗസ്റ്റിലെ മുഴുവന്‍ തുകയും ജൂലൈയിലെ 60 ശതമാനവും കിട്ടാനുണ്ടെന്നു ഹര്‍ജിക്കാര്‍ അറിയിച്ചു. കേന്ദ്ര വിഹിതം കിട്ടിയിട്ടും അത് വിതരണം ചെയ്തിട്ടില്ല. ഈ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി നിര്‍ദേശം.
Next Story