- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്മിനിസ്ട്രേറ്ററുടെ അധികാരം വെച്ച് സഹകരണ സംഘത്തിലെ അംഗങ്ങളെ പുറത്താക്കാം; സംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് വോട്ടവകാശമുള്ള അംഗത്വം നൽകാൻ അവകാശമുണ്ടെന്നും ഹൈക്കോടതി
കൊച്ചി:സഹകരണസംഘങ്ങളിലെ അംഗത്വവുമായി ബന്ധപ്പെട്ട് സുപ്രധാന ഉത്തരവുമായി ഹൈക്കോടതി.സംഘങ്ങളിലെ അംഗങ്ങളെ അഡ്‌മിനിസ്ട്രേറ്റർക്കോ അഡ്‌മിനിസ്ട്രേറ്റീവ് സമിതിക്കോ തിരഞ്ഞെടുക്കപ്പെട്ട സമിതിക്കോ പുറത്താക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.സഹകരണസംഘങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് വോട്ടവകാശമുള്ള അംഗത്വം നൽകാൻ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.തൃശ്ശൂർ ജില്ലയിലെ അടാട്ട് ഫാർമേഴ്സ് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നൽകിയ അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനുമടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സഹകരണ സംഘങ്ങളിലെ അംഗത്വം സംബന്ധിച്ച നിർണ്ണായക ഉത്തരവ്.
ബാങ്കിന്റെ മുൻ അഡ്‌മിനിസ്‌ട്രേറ്റർ നൽകിയ 4464 അംഗങ്ങളുടെ അംഗത്വം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നുകാട്ടി പുതിയതായി നിയമിതനായ അഡ്‌മിനിസ്ട്രേറ്റർ 2020-ൽ ദിനപത്രത്തിൽ നോട്ടീസ് പ്രസിദ്ധീകരിച്ചു. ഇതിന്റെ തുടർച്ചയായി അംഗങ്ങളെ പുറത്താക്കുകയും ചെയ്തു.എന്നാൽ, ഹൈക്കോടതി സിംഗിൾ ബെഞ്ച് ഈ നടപടി റദ്ദാക്കിയിരുന്നു.അഡ്‌മിനിസ്‌ട്രേറ്റർക്ക് അംഗത്വം റദ്ദാക്കാൻ അധികാരമില്ലെന്നും അംഗങ്ങൾക്ക് വ്യക്തിപരമായി നോട്ടീസ് നൽകാതെ പുറത്താക്കിയതു തെറ്റാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.നോട്ടീസ് കോടതിയിൽ ചോദ്യംചെയ്യാത്തവരുടെ കാര്യത്തിലും ഉത്തരവ് ബാധകമാക്കി.
ഇതിനെതിരേയാണ് അപ്പീലുമായി ബാങ്ക് ഹൈക്കോടതിയെ സമീപിച്ചത്.നടപടി ചോദ്യംചെയ്യാത്തവരുടെ കാര്യത്തിൽ പുറത്താക്കൽ നടപടി കോടതി ശരിവെച്ചു.ഹർജിക്കാരുടെ കാര്യത്തിൽ ഇരുവരെയും കേട്ട് തീരുമാനമെടുക്കാൻ അഡ്‌മിനിസ്‌ട്രേറ്റർക്ക് നിർദേശവും നൽകിയിട്ടുണ്ട്.




