- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിസിനസ്സുകാർ മാത്രമല്ല ഇടപാടിനെത്തുന്ന കസ്റ്റമേഴ്സും കുറ്റക്കാർ തന്നെ; അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഇടപാടുകാർക്കെതിരേയും കേസെടുക്കണമെന്ന് ഹൈക്കോടതി; ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ല; കസ്റ്റമറില്ലാതെ അനാശാസ്യം നടക്കില്ലെന്നും കോടതി
കൊച്ചി:അനാശാസ്യകേന്ദ്രങ്ങളിലെ ബിസിനസ്സുകാരെ പോലെ തന്നെ എത്തുന്ന ഇടപാടുകാരും കുറ്റക്കാരെന്ന് ഹൈക്കോടതി.ഇടപാടുകാരനും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം ബാധകമാണെന്നാണ് ഹൈക്കോടതിയുടെ പരാമർശം.മൂവാറ്റുപുഴ സ്വദേശിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.ലൈംഗിക ചൂഷണം തനിയെ ചെയ്യാവുന്ന പ്രവൃത്തിയല്ലെന്നും ഇടപാടുകാരൻ ഇല്ലാതെ അനാശാസ്യം നടക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ആവശ്യക്കാരൻ പരിധിയിൽ വരുന്നില്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്ന് കോടതി വിലയിരുത്തി.ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് വിലയിരുത്തൽ.
എറണാകുളം രവിപുരത്ത് ആയുർവേദ ആശുപത്രി എന്ന പേരിൽ നടത്തിയ അനാശാസ്യ കേന്ദ്രത്തിൽവെച്ച് പിടിയിലായതിന് തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുവ്വാറ്റുപുഴ സ്വദേശി ഹർജി നൽകിയത്.2007-ലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.ഇടപാടുകാരനായ തനിക്കെതിരെ അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം.ഇടപാടുകാരൻ (കസ്റ്റമർ) എന്നത് നിയമത്തിൽ പ്രത്യേകം പരാമർശിക്കുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ വാദം തള്ളിയ കോടതി, നിയമത്തിൽ പറയുന്ന 'വ്യക്തി' എന്നതിന്റെ പരിധിയിൽ കസ്റ്റമറും വരുമെന്ന് വ്യക്തമാക്കി.കസ്റ്റമറും നിയമത്തിന്റെ പരിധിയിൽ വരുമെന്ന് തന്നെയാണ് നിയമനിർമ്മാണ സമിതി ഉദ്ദേശിച്ചതെന്നും കോടതി വ്യക്തമാക്കി.




