- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൈപ്പൊങ്കല്‍; സംസ്ഥാനത്ത് വ്യാഴാഴ്ച 6 ജില്ലകൾക്ക് അവധി; ആഘോഷത്തിന് ഒരുങ്ങി തമിഴ്നാട്
തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് അതിർത്തി ജില്ലകൾക്ക് ജനുവരി 15-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് സംസ്ഥാന സർക്കാർ അവധി അനുവദിച്ചത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളായതിനാലാണ് ഈ ജില്ലകൾക്ക് അവധി നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. വിളവെടുപ്പിന്റെ സമൃദ്ധിക്ക് സൂര്യദേവന് നന്ദി അർപ്പിക്കുന്ന ചടങ്ങാണ് തൈപ്പൊങ്കൽ. തമിഴ്നാട്ടിൽ ജനുവരി 15 മുതൽ 18 വരെ (ഞായർ ഉൾപ്പെടെ) നാല് ദിവസത്തെ തുടർച്ചയായ അവധിയാണ് പൊങ്കൽ ആഘോഷങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ബോഗി പൊങ്കൽ, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, കാണുംപൊങ്കൽ എന്നിവയാണ് പൊങ്കലിനോടനുബന്ധിച്ചുള്ള പ്രധാന ആഘോഷ ദിവസങ്ങൾ. ജനുവരി 14-നാണ് ബോഗി പൊങ്കൽ ആഘോഷിക്കുന്നത്. പഴയ സാധനങ്ങൾ കത്തിച്ച് പുതുമയെ വരവേൽക്കുക എന്നതാണ് ബോഗി പൊങ്കലിന്റെ സങ്കൽപ്പം.




