കല്‍പ്പറ്റ: പെന്‍സില്‍ വായില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായ വേഴാമ്പലിനെ വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന (ആര്‍ആര്‍ടി) അംഗങ്ങള്‍ രക്ഷിച്ചു. വൈത്തിരിക്കടുത്ത പൊഴുതന അച്ചൂര്‍ സര്‍ക്കാര്‍ തളര്‍ന്ന നിലയില്‍ കോഴി വേഴാമ്പലിന്റെ കുഞ്ഞിനെ കണ്ടെത്തിയത്.

കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളാണ് വേഴാമ്പലിന്റെ വായില്‍ നിന്ന് പെന്‍സില്‍ പുറത്തെടുത്തത്. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പക്ഷി അവശനിലയിലായ കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം എത്തുകയായിരുന്നു.