ചേര്‍ത്തല: ഹെല്‍ത്ത് കേരള ഇന്‍സ്‌പെക്ഷന്റെ ഭാഗമായി തണ്ണീര്‍മുക്കം സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബീനാ ചെറിയാന്റെ നേതൃത്വത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ബോര്‍ഡ് ഇല്ലാത്ത സ്ഥാപനത്തിന് പിഴ ഈടാക്കി. വൃത്തിഹീനമായി കണ്ട ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചു. വൃത്തിയാക്കിയതിന് ശേഷം സ്ഥാപനം തുറന്നാല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കി.

ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ ആകാശ്, ശ്രുതി, പ്രസീന, ശ്രീലത പഞ്ചായത്ത് ജെഎച്ച്‌ഐ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.