മലപ്പുറം: ഗ്രാമ പഞ്ചായത്തിൽ നിന്നും സ്റ്റോപ്പ് മെമ്മോ ഉണ്ടായിട്ടും ഹോട്ടൽ തുറന്ന് പ്രവർത്തിക്കുന്നതായി പരാതി. മാനൂർ ഹൈവേ ജങ്ക്ഷനിൽ പ്രവർത്തിക്കുന്ന റോയൽ സിറ്റി ഹോട്ടൽ എന്ന സ്ഥാപനത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ചട്ടങ്ങൾ പാലിക്കാതെ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹോട്ടലിൽ നിന്നുള്ള മലിന ജലം സമീപ പ്രദേശങ്ങളിലേക്ക് ഒഴുക്കുന്നതിനെതിരെ പരാതി ഉയർന്നിരുന്നു. ഹോട്ടൽ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ ഗ്രാമപഞ്ചായത്തിൽ നിന്നും ഹോട്ടലിന് പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നു. മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കണമെന്നും പഞ്ചായത്ത് നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ ഈ നിർദേശങ്ങൾ പാലിക്കാതെയാണ് ഹോട്ടൽ തുറന്ന് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് പഞ്ചായത്തിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടും ഹോട്ടൽ തുറന്ന് പ്രവർത്തിക്കുകയാണ്. ഹോട്ടലിന്റെ പ്രവർത്തനത്തിനായി 2025-2026 വർഷത്തിൽ അനുമതി നൽകിയിട്ടില്ല എന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിൽ നിന്നും വ്യക്തമാണ്. കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ ലംഘനമാണ് നടക്കുന്നതെന്നും പഞ്ചായത്തിൽ നിന്നുള്ള നോട്ടീസിൽ പറയുന്നു. മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഹോട്ടലിൽ നിന്നുള്ള മലിന ജലം സമീപ പ്രാദേശികളിൽ ഒഴുകുന്നതായി പരാതി ഉയർന്നിരുന്നു. റോഡിലും മലിന ജലം ഒഴിക്കുന്നുണ്ട്. റോഡിലൂടെ ഒഴുകുന്ന മലിന ജലം സമീപവാസികൾക്കും, കാൽനട യാത്രക്കാർക്കും, ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികാരികൾ ഹോട്ടലിന് നോട്ടീസ് നൽകിയിരുന്നു. കൂടാതെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ നടപ്പിലാക്കനാമെന്നും പഞ്ചായത്ത് നിർദ്ദേശം നൽകിയിരുന്നു. ഹോട്ടലിൽ നിന്നും ഒഴുകുന്ന മലിന ജലം പൊതുജനങ്ങൾക്കും സമീപവാസികൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ലൈസൻസ് നേടിയ ശേഷം മാത്രമേ ഹോട്ടൽ തുടർന്ന് പ്രവർത്തിക്കാൻ പാടുള്ളൂവെന്നും പഞ്ചായത്ത് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചട്ടങ്ങൾ പാലിക്കാതെ ഹോട്ടൽ തുടർന്ന് പ്രവർത്തിക്കുന്നതായാണ് സമീപവാസികൾ ആരോപിക്കുന്നത്.