- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട്; പിന്നാലെ വീടിന് തീപിടിച്ച് അപകടം; വ്യാപക നാശനഷ്ടം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഷോർട്ട് സർക്യൂട്ട് മൂലം വീട് കത്തിനശിച്ചു. നന്ദൻകോട് വൈലോപ്പിള്ളി സംസ്കൃതി ഭവനു സമീപം നളന്ദയിൽ ശ്യാംമോഹൻ്റെ വീടിനാണ് ഇന്നലെ പുലർച്ചെ തീ പിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധിച്ച വീട്ടുകാർ വീടിനു തീപിടിച്ചതറിഞ്ഞ് പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. രണ്ടുനില വീടിന്റെ ഗ്രൗണ്ട് ഫ്ളോറിൽ ഉണ്ടായ തീപിടിത്തത്തിൽ വീട്ടുപകരണങ്ങളെല്ലാം അഗ്‌നിക്കിരയായി.
തിരുവനന്തപുരം ഫയർസ്‌റ്റേഷനിൽ നിന്ന് സീനിയർ ഫയർ ആന്റ് റസ്‌ക്യു ഓഫീസർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എ സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
Next Story