- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ സൂക്ഷിച്ചിരുന്ന വെള്ളി ആഭരണങ്ങൾ കാണാനില്ല; ക്യാമറ കണ്ണുകളിൽ കുടുങ്ങിയത് ഒരു അപരിചിതൻ; ഇരുട്ടിൽ തപ്പി പോലീസ്

തിരുവനന്തപുരം: വെള്ളറടയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചു. മണത്തോട്ടം സ്വദേശി നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രദേശത്ത് സമീപകാലത്തായി വ്യാപകമായി മോഷണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വെള്ളറട പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.
ഇന്നലെ വീട് തുറക്കാനെത്തിയപ്പോഴാണ് നാസർ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനകത്തെ അലമാരകളെല്ലാം തകർത്ത് വെള്ളി ആഭരണങ്ങൾ കവർച്ച ചെയ്തതായി കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ മോഷ്ടാക്കൾ എടുത്തിട്ടില്ല. വിവരമറിഞ്ഞെത്തിയ വെള്ളറട പോലീസ് സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
വെള്ളറട കേന്ദ്രീകരിച്ച് അടുത്തിടെയായി മോഷണങ്ങൾ വ്യാപകമാവുകയാണെന്ന് നാട്ടുകാർ പറയുന്നു. അടുത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലും കഴിഞ്ഞ ദിവസം ഹോട്ടലുകളിലടക്കം വിവിധ സ്ഥാപനങ്ങളിലും കവർച്ച നടന്നെങ്കിലും കാര്യമായ നഷ്ടങ്ങളുണ്ടായിരുന്നില്ല. ഈ സംഭവങ്ങളിലൊന്നും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല. വർദ്ധിച്ചുവരുന്ന മോഷണങ്ങളെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.


