- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിത്തർക്കത്തിനിടെ സംഘർഷം: തടസം പിടിക്കാനെത്തിയ വീട്ടമ്മ മർദനമേറ്റ് ചികിൽസയിലിരിക്കേ മരിച്ചു; രണ്ടു പേർ അറസ്റ്റിൽ
തിരുവല്ല: വഴിത്തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് ചികിൽസയിലിരുന്ന വീട്ടമ്മ മരിച്ച കേസിൽ ബന്ധുക്കളും അയൽവാസികളുമായ രണ്ടു പേർ അറസ്റ്റിൽ. നിരണം പഞ്ചായത്ത് നാലാം വാർഡിൽ പനച്ചമൂട്ടിൽ ആറ്റുപറമ്പിൽ വീട്ടിൽ വിജയന്റെ ഭാര്യ രാധ (64)യാണ് മർദനമേറ്റ് ചികിൽസയിലിരിക്കേ മരിച്ചത്. ഈ കേസിൽ ആറ്റു പറമ്പിൽ വീട്ടിൽ ചന്ദ്രൻ, രാജൻ എന്നിവർ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ബന്ധുക്കളായ ഇരുകൂട്ടരും തമ്മിൽ ഏറെക്കാലമായി വഴത്തർക്കം നിലനിന്നിരുന്നു. രാധയുടെ ഭർത്താവ് വിജയനും ബന്ധുക്കളായ പ്രതികളും തമ്മിലുള്ള സംഘർഷത്തിനിടെ തടസം പിടിക്കാൻ ശ്രമിച്ച രാധയ്ക്ക് മർദനമേറ്റു. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായി. രാധ നേരത്തേ തന്നെ ഹൃദ്രോഗിയാണ്.
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽയിലിരിക്കേ തിങ്കളാഴ്ച രാവിലെ ഇവർക്ക് ഹൃദയാഘാതമുണ്ടായി. അതിൽ നിന്ന് മുക്തി നേടി വരുമ്പോൾ വൈകിട്ട് വീണ്ടും ഹൃദയാഘാതമുണ്ടായിട്ടാണ് മരണം സംഭവിച്ചത്. ഉടൻ തന്നെ പുളിക്കീഴ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്