- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു; സംഭവം പാലക്കാട്
പാലക്കാട്: നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. ചാത്തമംഗലം വടക്കേക്കാട് ചെല്ലന്റെ ഭാര്യ സുഭദ്രയാണ് മരിച്ചത്. വൈകുന്നേരത്തോടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിട്ട സുഭദ്ര കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മാസം കാഞ്ഞങ്ങാട് സമാനമായ രീതിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ മുഹമ്മദ് അജാസ് ഫാദി എന്ന കുട്ടിയെ എൻഡിആർഎഫ് കേഡറ്റായ മുഹമ്മദ് സഹൽ രക്ഷിച്ചിരുന്നു. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അജാസ് ഫാദിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന എൻഡിആർഎഫ് പരിശീലനത്തിലെ പാഠങ്ങൾ ഓർത്തെടുത്ത മുഹമ്മദ് സഹൽ, കുട്ടിയുടെ പുറത്ത് ആഞ്ഞടിച്ച് ഭക്ഷണ പദാർത്ഥം പുറത്തെടുക്കാൻ സഹായിച്ചു. ഈ സംഭവം കുട്ടിയുടെ ജീവൻ രക്ഷിക്കുകയും മുഹമ്മദ് സഹൽ നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.