തൃശൂ‍ർ: മ്ലാവിനെ വേട്ടയാടിയ കേസിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥർ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് തോക്കും ജീപ്പും കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ പിടിച്ചെടുത്തു. കേസിൽ കൂട്ട്പ്രതികളായ രണ്ട് പേർ ഒളിവിൽ. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്നും ഇവർ മ്ലാവിനെ വേട്ടയാടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ രണ്ട് പേരെ അറസ്റ്റു ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തൻചിറ സ്വദേശികളായ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതികളുടെ പക്കൽ നിന്നും മ്ലാവിനെ വെടിവച്ച തോക്കും പ്രതികൾ സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തതായി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.