- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവഴക്ക് കൊലപാതകമായി; ഭാര്യ ഭർത്താവിനെ കുത്തി കൊന്നു; മഞ്ചേരിയിൽ 65 കാരൻ കൊല്ലപ്പെട്ടത് കറിക്കത്തികൊണ്ടുള്ള ഭാര്യയുടെ കുത്തേറ്റ്
മലപ്പുറം:മഞ്ചേരി കോഴിക്കാട്ട്കുന്നിൽ ഭാര്യയുടെ കുത്തേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു.മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65)നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്.ഇന്ന് രാവിലെ പത്തരമണിയോടെയാണ് സംഭവം.വാക്ക് തർക്കത്തിനിടെ നഫീസ കത്തിയെടുത്തു ഭർത്താവിനെ കുത്തുകയായിരുന്നു.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിൽ കുഞ്ഞിമുഹമ്മദിന്റെ പുറംഭാഗത്താണ് കുത്തേറ്റത്.സംഭവം നടക്കുമ്പോൾ കുഞ്ഞിമുഹമ്മദും നഫീസയും രണ്ടാമത്തെ മകനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
നഫീസയും കുഞ്ഞിമുഹമ്മദും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായാണ് അയൽക്കാർ പറയുന്നത്.ബുധനാഴ്ചയും ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.വീട്ടിൽനിന്ന് ബഹളം കേട്ടെത്തിയ അയൽക്കാരാണ് കുത്തേറ്റനിലയിൽ കുഞ്ഞിമുഹമ്മദിനെ കണ്ടത്.
ഉടൻ തന്നെ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരണപ്പെട്ടു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കസ്റ്റഡിയിലുള്ള നഫീസയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.




