- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.കെ.യിൽ നിന്ന് മകളേയും കൊണ്ട് ഭർത്താവ് മുങ്ങി; ഇരിട്ടി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു; ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് യുവതി
കണ്ണൂർ:കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കയും വിദേശത്ത് നിന്ന് ആറുവയസു പ്രായമുള്ള മകളേയും കൊണ്ട് ഭർത്താവ് മുങ്ങിയതായും പരാതി. ഇരിട്ടി പുന്നാട് സ്വദേശിനിയും 32 കാരിയുമായ നേഴ്സിന്റെ പരാതിയിൽ എളയാവൂരിലെ നിശാന്തിനെ (40) തിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.
2015 നവംബറിൽ മട്ടന്നൂർ കൈലാസം ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് മംഗലാപുരത്തെ ഐ.ടി.കമ്പനിയിലായിരുന്നു നിശാന്തിന് ജോലി. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ ഭർത്താവ് ഉപദ്രവിക്കുമായിരുന്നു. അവധി കഴിഞ്ഞ് ജോലി സ്ഥലമായ യു.കെ.യിൽ തിരിച്ചുപോവുകയും അടുത്ത കാലത്തായി വീണ്ടും നാട്ടിൽ വന്ന് ഭർത്താവിനേയും തന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വെച്ചും തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നു.
ഈ മാസം 19 ന് താൻ ജോലിക്ക് പോയ സമയം നിശാന്ത് മകളേയും കൊണ്ട് അവിടുന്ന് സ്ഥലം വിട്ടു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവർ വീട്ടിലില്ലെന്നറിയുന്നത്. തുടർന്ന് എൻ.ആർ.ഐ സെല്ലിൽ പരാതിപ്പെടുകയും അവരുടെ അന്വേഷണത്തിൽ നിശാന്ത് ദോഹയിൽ വിമാനമിറങ്ങിയതായി വിവരമുണ്ടെന്ന് മാഞ്ചസ്റ്റർ പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം ലഭിച്ചു. തനിക്ക് മകളെ തിരിച്ചുകിട്ടണമെന്നും വിവാഹ സമയത്ത് ബന്ധുക്കൾ നൽകിയതും ഭർത്താവ് കൈക്കലാക്കിയതുമായ 50 പവൻ ആഭരണങ്ങൾ തിരിച്ചു കിട്ടുകയും നിശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നുമാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത് '




