- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി ക്കേസ്; ഇടുക്കി ഡിഎംഒ ഡോ. എല്‍. മനോജിന്റെയും സഹായിയുടേയും ജാമ്യാപേക്ഷ തള്ളി
കൈക്കൂലി ക്കേസ്; ഇടുക്കി ഡിഎംഒ ഡോ. എല്‍. മനോജിന്റെയും സഹായിയുടേയും ജാമ്യാപേക്ഷ തള്ളി
മൂവാറ്റുപുഴ: കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത ഇടുക്കി ഡിഎംഒ ഡോ. എല്‍. മനോജിന്റെയും സഹായി രാഹുലിന്റെയും ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. സ്വാകാര്യ ഹോട്ടലിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് ഡോക്ടര്‍ മനോജ് അറസ്റ്റിലായത്.
മൂന്നു വര്‍ഷത്തിനിടെ രാഹുലിന്റെ അക്കൗണ്ടിലേക്കു കോടിക്കണക്കിനു രൂപ എത്തിയിട്ടുണ്ടെന്നും ഇതു ഡോ. മനോജിനും സുഹൃത്തായ മറ്റൊരു ഡോക്ടര്‍ക്കും ലഭിച്ച കൈക്കൂലി ആണെന്നുമാണു വിജിലന്‍സിനു ലഭിച്ച സൂചന. കൈക്കൂലി സംബന്ധിച്ചു പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നു മനോജിനെ ആരോഗ്യവകുപ്പ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പിറ്റേന്നു തന്നെ ട്രൈബ്യൂണലിനെ സമീപിച്ചു മനോജ് സ്റ്റേ വാങ്ങി സര്‍വീസില്‍ തിരികെ പ്രവേശിച്ചു. തുടര്‍ന്നാണു മൂന്നാര്‍ ചിത്തിരപുരത്തെ സ്വകാര്യ ഹോട്ടലിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ 75,000 രൂപ കൈക്കൂലി വാങ്ങിയതിനു മനോജിനെയും രാഹുലിനെയും വിജിലന്‍സ് അറസ്റ്റ് ചെയ്തത്.