- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ പുരാവസ്തുതട്ടിപ്പ് കേസ്; ഐജി ജി ലക്ഷ്മണിന് വീണ്ടും സസ്‌പെൻഷൻ; നടപടി പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന്
കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പുകേസിൽ ഐജി ജി. ലക്ഷ്മണിന് വീണ്ടും സസ്‌പെൻഷൻ. വീഴ്ച സംഭവിച്ചുവെന്ന പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
മോൻസന്റെ തട്ടിപ്പുകളിൽ നേരിട്ടു പങ്കാളിയായി ഐജി ലക്ഷ്മൺ വഴിവിട്ടു സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായി. പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് എതിരെ കൂടുതൽ തെളിവ് ശേഖരിച്ചിരുന്നു. കേസിൽ ഐജി ലക്ഷ്മൺ മൂന്നാം പ്രതിയും മുൻ ഡിഐജി സുരേന്ദ്രൻ നാലാം പ്രതിയുമാണ്. അടുത്തിടെ സസ്‌പെൻഷൻ റദ്ദാക്കി സർവീസിൽ തിരിച്ചെടുത്തെങ്കിലും എഡിജിപിയായുള്ള ലക്ഷ്മണിന്റെ സ്ഥാനക്കയറ്റം സർക്കാർ തടഞ്ഞിരുന്നു.
Next Story




