കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പിഴവുണ്ടായത് എവിടെ നിന്നെന്ന് പൊലീസിന് എങ്ങനെ പറയാൻ കഴിയുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. സുൽഫി നൂഹ്. അത്ഭുതകരമായ റിപ്പോർട്ടാണ് പൊലീസിന്റേത്. ഡോക്ടറെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിൽ വിദഗ്ധ സമിതിയാണ് കണ്ടെത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഊഹാപോഹങ്ങൾ വെച്ച് നടപടി എടുക്കാൻ കഴിയില്ല. നിയമസാധുത ലഭിക്കണമെങ്കിൽ വിദഗ്ധ സമിതിയുടെ കണ്ടെത്തൽ ഉണ്ടാവണം. അതേസമയം ഗുരുതര കൃത്യവിലോപം തന്നെയാണ് നടന്നതെന്നും ഹർഷിനയ്ക്ക് നീതി കിട്ടണമെന്നും ഡോ. സുൽഫി നൂഹ് പ്രതികരിച്ചു.