- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എം.എ. കൊച്ചിന്‍ വെസ്റ്റിന് പുതിയ നേതൃത്വം: ഡോ. ദിലീപ് കുമാര്‍ പി. കെ. പ്രസിഡന്റ്; സെക്രട്ടറിയായി ഡോ. ആര്‍.സി അനൂപ്
ഐ.എം.എ. കൊച്ചിന്‍ വെസ്റ്റിന് പുതിയ നേതൃത്വം: ഡോ. ദിലീപ് കുമാര്‍ പി. കെ. പ്രസിഡന്റ്
കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) കൊച്ചിന്‍ വെസ്റ്റ് ബ്രാഞ്ചിന്റെ 2024-25 വര്‍ഷത്തെ ടീമിന്റെ വാര്‍ഷിക സമ്മേളനവും 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി. പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തു. തോപ്പുംപടി റാസ് റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ഐ.എം.എ. കേരള സംസ്ഥാന പ്രസിഡന്റ് ഡോ. എം.എന്‍ മേനോന്‍ പുതിയ നേതൃത്വത്തിന് ഔദ്യോഗികമായി സ്ഥാനമേറ്റു നല്‍കി. അസോസിയേഷന്റെ 2025-2026 വര്‍ഷത്തെ പ്രസിഡന്റായി ഡോ. പി.കെ ദിലീപ്കുമാറും സെക്രട്ടറിയായി ഡോ. ആര്‍.സി അനൂബും ചുമതലയേറ്റു.
ഡോക്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇടയില്‍ ഡിജിറ്റല്‍ പഠനത്തിന്റെയും സമൂഹ പങ്കാളിത്തത്തിന്റെയും പുതിയ യുഗത്തിന് തുടക്കം കുറിച്ച് ബ്രാഞ്ചിന്റെ ഡിജിറ്റല്‍ ആരോഗ്യ മാസികയായ ഐ.എം.എ. വോയ്സ് ഹെല്‍ത്ത്സ്ഫിയര്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന അക്കാദമിക് സെഷനില്‍ പ്രൊഫ. സി രവിചന്ദ്രന്‍ സമകാലിക ക്ലിനിക്കല്‍ രീതികളില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രത്തിന്റെ നിര്‍ണ്ണായക പങ്ക് സംബന്ധിച്ച് പ്രഭാഷണം നടത്തി.
സമ്മേളനത്തെ അഭിസംബോധന ചെയ്ത ഡോ. ജോസ് ചാക്കോ പെരിയപ്പുറം, മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന പൊതുധാരണകള്‍ വൈദ്യശാസ്ത്ര മേഖലയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു.




