കോഴിക്കോട്: താമരശ്ശേരിയിൽ വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കമ്മാളൻകുന്നത്ത് സ്വദേശിയായ എം.രാമചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആയുര്‍വേദ ഔഷധി ഷോപ്പ് ഉടമയായിരുന്നു.

കോടഞ്ചേരിയിൽ സ്വന്തമായി ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തിയിരുന്ന രാമചന്ദ്രൻ കഴിഞ്ഞ കുറച്ച ദിവസങ്ങളിൽ കടയിൽ എത്തിയിരുന്നില്ല. തുടർന്ന് ജീവനക്കാർ അന്വേഷിച്ച് എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. രാമചന്ദ്രനെ രക്തം ചർദ്ദിച്ച് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്മാർട്ടത്തിനു ശേഷം മാത്രമേ യഥാര്‍ഥ കാരണം അറിയാനാകുവെന്നും പോലീസ് പറഞ്ഞു. പോസ്റ്മാർട്ടം റിപ്പോർട്ട് വന്നതിനു ശേഷം തുടർന്ന് നടപടികൾ സ്വെകൈക്കുമെന്നും പോലീസ് അറിയിച്ചു.