കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 13-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ നന്ദൻ ആപ്പുംകുഴി മേപ്പയൂരിന് വധഭീഷണിയെന്ന് പരാതി. മത്സരരംഗത്ത് നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി മുഴക്കിയത്. ഇത് സംബന്ധിച്ച് നന്ദൻ ആപ്പുംകുഴി പോലീസിൽ പരാതി നൽകി.

കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു നന്ദൻ ആപ്പുംകുഴി. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ ബൈക്കിലെത്തിയ രണ്ടുപേരാണ് തന്നോട് മത്സരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയതെന്നാണ് നന്ദൻ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.