- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പ്രസവിച്ച ബീഹാർ സ്വദേശിനിയുടെ കുഞ്ഞ് മരണമടഞ്ഞു; ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി
കണ്ണൂർ: ഒരു മാസം മുൻപ് താമസസ്ഥലത്ത് പ്രസവിച്ച ബീഹാർ സ്വദേശിനിയുടെ കുഞ്ഞ് മരണമടഞ്ഞു. തേപ്പ് ജോലി ചെയ്യുന്നഇസ്‌റാദ് - മസൂദ ദമ്പതികളുടെ ആൺ കുഞ്ഞാണ് ഇന്ന് രാവിലെ മരണമടഞ്ഞത്. ഏഴുമാസം ഗർഭിണിയായ മസൂദ കഴിഞ്ഞ മാസംവീട്ടിൽ വെച്ച് പ്രസവിക്കയും നാട്ടുകാരും മറ്റും ചേർന്ന് ജില്ലാ ആശുപത്രിയിലും തുടർന്ന് രക്തസ്രാവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
രണ്ടു ദിവസം മുൻപ് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തതിനെത്തുടർന്നാണ് വീട്ടിലേക്ക് വന്നത്.ഇന്ന് രാവിലെ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൂന്ന് വർഷം മുൻപ് വിവാഹിതരായ ഇവർ കഴിഞ്ഞ എട്ടു മാസമായി അഴീക്കോട് ഉപ്പായിച്ചാലിലാണ് താമസിക്കുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story



