- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ കൊതുകു നാശിനി കുടിച്ചു; കാസർകോട് ഒന്നരവയസുകാരി മരിച്ചു
കാസർകോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തിൽ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസർകോട് കല്ലാരാബയിലെ ബാബനഗറിലെ അൻഷിഫ - റംഷീദ് ദമ്പതികളുടെ മകൾ ജെസയാണ് മരിച്ചത്.
ഇന്നലെയാണ് വീട്ടിൽ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തിൽ അണുബാധയുണ്ടായതാണ് മരണകാരണം.
Next Story