- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തുനായ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങി; മലമ്പുഴയിൽ വീടിന് സമീപം കണ്ടെത്തിയത് രണ്ടുവയസ്സുള്ള പുലിക്കുട്ടിയെ
പാലക്കാട്: മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിന് സമീപത്ത് ചലനമറ്റ് കിടന്ന പുലിക്കുട്ടിയെ കണ്ടെത്തി വനംവകുപ്പ്. ഏകദേശം രണ്ടുവയസ്സോളം പ്രായമുള്ള പുലിക്കുട്ടിയുടെ മുൻകാലിന് പരിക്കേറ്റിരുന്നു. പറമ്പുടമയായ ബി. തങ്കച്ചന്റെ വളർത്തുനായ കുരച്ചതിനെത്തുടർന്നാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിക്കുട്ടിയെ ധോണിയിലെ വനംവകുപ്പ് ബേസ് ക്യാംപിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്ററിനറി കോളജിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ ഇതിന് ഏകദേശം എട്ട് കിലോമീറ്റർ അകലെ ധോണിയിൽ ആളൊഴിഞ്ഞ വീട്ടിൽനിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയിരുന്നു.
Next Story