- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ പരാജയം മതനിരപേക്ഷ മുന്നേറ്റത്തിന് കരുത്തുപകരും: ഐഎൻഎൽ
തിരുവനന്തപുരം: മതവർഗീയതയും, കൊടിയ അഴിമതിയും പിഴച്ച കോർപ്പറേറ്റ് പക്ഷനിലപാടുകളും കാരണം ദൈനംദിന ജീവിതം ദുരിതമയമായ ജനങ്ങളുടെ ബുദ്ധിപരമായ പ്രതിരോധമാണ് കർണാടകയിലെ ബിജെപിയുടെ ദയനീയ പരാജയമെന്ന് ഐഎൻഎൽ അഖിലേന്ത്യാ അദ്ധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാൻ, സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങൾ തെരഞ്ഞെടുത്ത സംസ്ഥാന സർക്കാറുകളെ കൂച്ചുവിലങ്ങിട്ടും, ജൂഡിഷ്യറിയെയും, ഭരണഘടനയെയും പരസ്യമായി വെല്ലുവിളിച്ചും മോദി - അമിത് ഷാ കൂട്ടുകെട്ട് ജനങ്ങളെ വെല്ലുവിളിക്കുകയായിരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഉയർന്നുവരുന്ന മതനിരപേക്ഷ മുന്നേറ്റങ്ങൾക്ക് ഈ വിജയം കരുത്തു പകരും.
Next Story




