- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇവന്മാർ റോഡിലിറങ്ങിയാൽ മുടിഞ്ഞ ഈഗോ പ്രോബ്ലമാണ്..'; മര്യാദക്ക് ഒതുങ്ങി കിടന്ന 'ഫോർച്യൂണർ'; ഒരൊറ്റ മിനിറ്റുകൊണ്ട് കുതിച്ചെത്തിയ 'ഇന്നോവ' കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറ്റി; ഒടുവിൽ സംഭവിച്ചത്
തിരുവനന്തപുരം: നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ ഇന്നോവ കാർ, പാർക്ക് ചെയ്തിരുന്ന ഫോർച്യൂണറിൽ ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. തുടർന്ന് നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വെള്ളറട ചൂണ്ടിക്കലിന് സമീപം ഇന്നലെ വൈകുന്നേരമാണ് സംഭവം.
ചൂണ്ടിക്കലിലെ തടി ഗോഡൗൺ ഉടമയായ രാജേഷ്, തന്റെ ഫോർച്യൂണർ വാഹനം പുറത്തെടുക്കുന്നതിനിടെയായിരുന്നു അപകടം. പനച്ചമൂട്ടിൽ നിന്ന് വെള്ളറട ഭാഗത്തേക്ക് അതിവേഗത്തിലെത്തിയ ഇന്നോവ നിയന്ത്രണം വിട്ട് ഫോർച്യൂണറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം കടയുടെ ഉൾവശത്തേക്ക് കയറി നിന്നു. കടയിലുണ്ടായിരുന്ന സാധനസാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു.
അപകടത്തിന് ശേഷം നിർത്താതെ ഓടിച്ചുപോയ ഇന്നോവയെ പ്രദേശവാസികൾ മറ്റ് വാഹനങ്ങളിൽ പിന്തുടർന്ന് അഞ്ചുമരംകാലയ്ക്ക് സമീപത്ത് വെച്ച് തടയുകയായിരുന്നു. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാർ ആരോപിച്ചു. തുടർന്ന് വാഹനം വെള്ളറട പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
അപകടത്തിൽ കാറിനും കടയ്ക്കും ലക്ഷം രൂപയിൽ അധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. കടയിലെ വിലപിടിപ്പുള്ള സാധനസാമഗ്രികൾക്കും കമ്പ്യൂട്ടറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.