കൊച്ചി: ഉഷ്ണതരംഗത്തിന്റെ സാഹചര്യത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടത്താനിരുന്ന കേരള ആരോഗ്യ സർവകലാശാല സംസ്ഥാന ഇന്റർസോൺ അത്ലറ്റിക് മീറ്റ് മാറ്റിയതായി സംഘാടകസമിതി അറിയിച്ചു.

ഇതു സംബന്ധിച്ച നിർദ്ദേശം ആരോഗ്യ സർവകലാശാലാ അധികൃതർ നൽകിയതായും പുതുക്കിയ തീയതി സർവകലാശാലാ അധികൃതരുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

കേരളാ ആരോഗ്യ സർവകലാശാലയ്ക്കു കീഴിൽ വരുന്ന മെഡിക്കൽ, ഡെന്റൽ, ആയുർവേദ, ഹോമിയോ, നേഴ്സിങ്, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലും മറ്റ് അനുബന്ധ കോഴ്സുകളിലും പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിൽപരം അത്ലറ്റുകളാണ് സംസ്ഥാന ഇന്റർസോൺ അത്ലറ്റിക് മീറ്റിലെ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്നത്.