- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താമരശ്ശേരി ചുരത്തിൽ ഐരാവത് വോൾവോ ബസ് അപകടത്തിൽപ്പെട്ടു; ബസിന്റെ പകുതി ഭാഗം നിന്നതു കൊക്കയിലേക്ക്; താഴേക്ക് പോകാതെ കാത്തത് സംരക്ഷണ ഭിത്തി
താമരശേരി: കോഴിക്കോട് താമരശേരി ചുരത്തിൽ കർണാടക ട്രാൻസ്പോർട്ട് ബസ് അപകടത്തിൽപ്പെട്ടു.കർണ്ണാടക ട്രാൻസ്‌പോർട്ട കോർപ്പറേഷന്റെ ലക്ഷ്വറി ബസ്സായ ഐരാവത് വോൾവോയാണ് ചുരത്തിലെ ഏഴാം വളവിൽ അപകടത്തിൽപ്പെട്ടത്.ചുരത്തിന്റെ
സംരക്ഷണ ഭിത്തി മറികടന്ന് മൂന്നുമീറ്ററോളം പുറത്തേക്ക് കൊക്കയിലേക്ക് ഇറങ്ങിയാണ് ബസ് നിന്നത്.അപകടത്തിൽ ആർക്കും പരുക്കില്ല.
ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം നടന്നത്.ബസ്സിന്റെ മുൻപിലെ ചക്രങ്ങൾ കുടുങ്ങി കിടന്നതിനാൽ മാത്രമാണ് ബസ് താഴെക്ക് പതിക്കാതെ വൻ ദുരന്തം ഒഴിവായത്.അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അപകടസ്ഥലത്ത് നിന്നും ബസ് മാറ്റാൻ സാധിച്ചിട്ടില്ല. ക്രെയിനുപയോഗിച്ച് നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നാലെ ചുരത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു.
Next Story




