- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലിറങ്ങുന്ന മാവോവാദികൾ വായിച്ചറിയാൻ അയ്യൻകുന്നിൽ പോസ്റ്റർ പ്രചരണവുമായി പൊലിസ്; വിവരം നൽകുന്നവർ പാരിതോഷികവും പ്രഖ്യാപിച്ചു
കണ്ണൂർ: ഇരിട്ടിക്കടുത്തെ അയ്യൻകുന്ന് ,ആറളം പഞ്ചായത്തുകളിലെ മലയോര മേഖലകളിൽ മാവോദിസാന്നിധ്യം ശക്തമായതോടെ ഇവരെക്കുറിച്ച് വിവരം നൽകുന്ന പ്രദേശവാസികൾക്ക് പാരിതോഷികം നൽകാനും കീഴടങ്ങുന്ന മാവോദികൾക്ക് പുനരധിവാസ പാക്കേജും പൊലിസ് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പോസ്റ്ററുകൾ മേഖലയിൽ പൊലീസ് വ്യാപകമായി പതിച്ചു , ഒരു മാസത്തിനിടെ നിരവധി തവണയാണ് സായുധരായ മാവോദികൾ മേഖലയിൽ എത്തിയത്. അഞ്ചു മുതൽ 13 പേർവരെ സംഘത്തിലുണ്ടായിരുന്നു. ഇതിൽ സി.പി മൊയ്തിന്റെ നേത്യത്വത്തിലുള്ള ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് ,
ജില്ലാ റൂറൽ പൊലീസ് മേധാവി കെ. ഹേമലതയുടെ പേരിൽ പതിച്ച പോസ്റ്ററുകളിൽ ആറു സ്ത്രികൾ ഉൾപ്പടെ 18 പേരുടെ ഫോട്ടോയാണുള്ളത് , ഇവർ വിവിധ കേസുകളിൽ പ്രതികളാണ്, ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങൾ തരുന്നവർക്ക് പാരിതോഷികം നൽകുമെന്നും അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നു പോസ്റ്ററിൽ പറയുന്നു.
സഞ്ജയ് ദീപക് റാവു, സി. പി. മൊയ്തീൻ, സോമൻ, ജയണ്ണ വിക്രം ഗൗഡ, സുരേഷ്, കോട്ട ഹോണ്ട രവി , രമേഷ് ചന്തു , വിമൽ കുമാർ , ലത,കവിത, സുന്ദരി ജിഷ, ഉണ്ണിമായ തുടങ്ങിവരുടെ ഫോട്ടോകളാണ് പോസ്റ്ററിൽ കിഴടങ്ങുന്ന മാവോവാദികൾ ആയുധങ്ങളും യുദ്ധോപകരണങ്ങളും സമർപ്പിക്കുന്ന പക്ഷം 35 .000 രൂപ പാരിതോഷികം നൽകും, സർക്കാരിന്റെ ഭവനയ പ്രകാരം വീട് അനുവദിക്കും , വിദ്യാഭ്യാസ ചെലവുകൾക്കായി 15,000 രൂപ വരെ ധനസഹായം നൽകും . കിഴടങ്ങുന്നയാൾക്ക് നിയമ പ്രകാരമുള്ള 25,000 രൂപവരെ വിവാഹസമയത്തോ വിവാഹം കഴിഞ്ഞയുടനോ നൽകും.
കിഴടങ്ങുന്ന ആൾക്ക് അഞ്ച് ലക്ഷം രൂപ വരെ ലഭിക്കും , കൂടാതെ മറ്റ് തൊഴിലുകളിൽ ഏർപ്പെടാത്ത പക്ഷം പരമാവധി മുന്നു വർഷം 10,000 രൂപവരെ പ്രതിമാസം പരിശീലന കാലവേതനം നൽകുമെന്നും പൊലിസ് പതിച്ച പോസ്റ്ററിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇരിട്ടി മേഖലയിലെ ആറളം, കീഴ്പ്പള്ളി, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലാണ് മാവോവാദികൾ സ്ഥിരം സാന്നിധ്യമായി മാറുന്നത്. കർണാടക വനമേഖലയിൽ നിന്നുമെത്തുന്ന ഇവർ ടൗണിൽ യന്ത്രതോക്കുകളേന്തി പ്രകടനം നടത്തുകയും ചെയ്യാറുണ്ട്.
എന്നാൽ പൊലിസോ തണ്ടർബോൾട്ടോയെത്തുന്നതിന് മുൻപായി ഇവർ വനത്തിലേക്ക് കടന്നുകളയാറാണ് പതിവ്. കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ മാവോവാദികൾ സ്ഥിരം തലവേദനയായതിനെ തുടർന്നാണ് പൊലിസ് പുതിയ തന്ത്രവുമായി രംഗത്തുവന്നത്.




