- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പശിൽപ്പ നിർമ്മാണത്തിന് ധനസഹായം നൽകി ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മ; പത്തനംതിട്ട ചുട്ടിപ്പാറയിൽ ക്ഷേത്രം നിർമ്മിക്കുന്നത് ഹരിഹര മഹാദേവ ക്ഷേത്രട്രസ്റ്റ്
പത്തനംതിട്ട: ചുട്ടിപ്പാറയിൽ അയ്യപ്പ ശിൽപ്പനിർമ്മാണത്തിന് ധനസഹായം നൽകി ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മ. നെടുമ്പാശ്ശേരി എക്കോ ലാൻഡ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഈ ലാജുൽ ഖുർആൻ ആൻഡ് ഇബ്നുസീസ മെഡിക്കേഷൻ കൗൺസിൽ അസോസിയേഷന്റെ സംയുക്ത പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത സൗഹാർദ്ദ സമ്മേളനത്തിൽ വച്ചാണ് ധനസഹായം കൈമാറിയത്.
ഹരിഹര മഹാദേവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചുട്ടിപ്പാറയിൽ നിർമ്മിക്കാൻ
ഉദ്ദേശിക്കുന്ന, ലോകത്തിലെതന്നെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനായി 1,01000 രൂപയുടെ ചെക്കാണ്, ഈലാജുൽ ഖുർ ആൻ അസോസിയേഷനും ഇബ്നുസീന മെഡിക്കേഷൻ കൗൺസിൽ അസോസിയേഷനും സംയുക്തമായി നടത്തിയ പ്രതിനിധി സമ്മേളനത്തിൽ കൈമാറിയത്.
കേന്ദ്ര ഹജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദ്യരത്നം ഡോ. സി.എം. ജമാലുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ഹരിഹര മഹാദേവ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഡോ: രമേഷ് ശർമ ചെക്ക് ഏറ്റുവാങ്ങി. ലോകത്തിന്റെ ഭാവി ഓർത്ത് മനുഷ്യൻ വേവലാതിപ്പെടേണ്ട തില്ലെന്നും ലോകം എങ്ങനെ നിലനിർത്തണമെന്ന് ലോക സ്രഷ്ടാവായ ഈശ്വരന് അറിയാമെന്നും ഡോ. രമേഷ് ശർമ്മ പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പിനെ ആദരിച്ചു.
സുപ്രിം കോടതി ബാർ കൗൺസിൽ പ്രസിഡന്റ് ഡോ. ആദിഷ് അസർവാൾ, ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി സെനറ്ററും തമിഴ്‌നാട് മുൻ സ്പെഷ്യൽ കമ്മിഷണറുമായ ഡോ. സമ്പത് കുമാർ, നാഗൂർ ദർഗ ശരീഫ് ഖലീഫ ഡോ. ഖലീഫ മസ്താൻ സാഹിബ് ഖാ ദിരി , ഡോ. സി ആർ. ഭാസ്‌ക്കരൻ നീതിയൻ കൂരാൾ, ഡോ. വില്ലറ്റ് കൊറേയ, ഹരിഹര മഹാദേവ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശോഭൻ പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്